പാക്കിസ്ഥാന്‍ കൈവെള്ള പോലെ അറിയുന്ന ഡോവല്‍

ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ കീര്‍ത്തി ചക്ര ലഭിച്ച രാജ്യത്തെ ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ് അജിത്‌ ഡോവല്‍. സര്‍വ്വീസിലെ 37 വര്‍ഷങ്ങളില്‍ 33 വര്‍ഷവും രഹസ്യാന്വേഷണ വിഭാഗത്തിലാണ് ഡോവല്‍ പ്രവര്‍ത്തിച്ചത്.

1999ലെ ഖാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട പരിശ്രമങ്ങള്‍ നടന്നത് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ്. ജമ്മുകാശ്മീര്‍,പഞ്ചാബ്, വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ണ്ണായക സാഹചര്യങ്ങളുണ്ടായപ്പോള്‍ നിയോഗിക്കപ്പെട്ടത് അജിത് ഡോവലാണ്. ആറു വര്‍ഷം ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പാക്കിസ്ഥാനിലും ഡോവല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുവര്‍ണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായി നടന്ന 1988ലെ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടറിലെ നിര്‍ണ്ണായക രഹസ്യവിവരങ്ങള്‍ അജിത് ഡോവലാണ് നല്‍കിയത്. സുവര്‍ണ്ണ ക്ഷേത്രം തകര്‍ത്ത് പഞ്ചാബില്‍ രക്ത രബക്ഷിത കലാപം ഉണ്ടാക്കുക എന്ന ഖാലിസ്ഥാനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ഒത്തുതീര്‍പ്പുകള്‍ക്ക് വകവെക്കാതെ സര്‍ക്കാര്‍, മെയ് 9നു, പോലീസ് ഓഫീസര്‍ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ – 2 ആരംഭിച്ചു. ശക്തമായ കമാന്‍ഡോ ആക്രമണം ദിവസങ്ങള്‍ നീണ്ടു. അവസാനം സുവര്‍ണ്ണ ക്ഷേത്രത്തിനു ഒരു പോറല്‍പോലുമേല്‍ക്കാതെ , 41 തീവ്രവാദികളെ വധിക്കുകയും, ബാക്കിയുള്ള 200ഓളം കൊടുംതീവ്രവാദികളെ ജീവനോടെ പിടിക്കുകയും ചെയ്തു.

കാശ്മീരിലെ തീവ്രവാദികളെ അവരുടെ ഒളിത്താവളങ്ങളില്‍ ചെന്നു കണ്ടു അവരെ ഭാരതത്തിന്റെ ഭാഗത്തേക്ക് കൂറുമാറ്റി കൗണ്ടര്‍ ടെറര്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ വിദഗ്ധന്‍, 6 വര്‍ഷത്തോളം പാകിസ്താനില്‍ പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തെ സേനയിലെ ഐ‌എസ്‌ഐ സ്പെഷ്യലിസ്റ്റ് എന്നു അറിയപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. പഞ്ചാബ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ റൊമാനിയന്‍ നയതന്ത്ര പ്രതിനിധിയെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ രക്ഷപ്പെടുത്തിയ ഓപറേഷനും ഇദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉണ്ട്.

ഇന്ത്യന്‍ വിമാനം കണ്ടഹാറിലേക്ക് റാഞ്ചി കൊണ്ടുപോയപ്പോഴും സര്‍ക്കാര്‍ തീവ്രവാദികളുമായി വിലപേശുവാന്‍ അയച്ചത് ഡോവലിനെയായിരുന്നു . നേരിട്ടു പോയി താലിബാനികളുമായി വിലപേശി, 41 തീവ്രവാദികളെ വിടണം എന്ന അവരുടെ ആവശ്യം, മൂന്ന് തീവ്രവാദികള്‍ എന്നാക്കി കുറച്ചതിനു പിന്നിലും ഡോവലിന്റെ അനുഭവസമ്പത്തായിരുന്നു സഹായകമായത് . ഇപ്പോള്‍ ഉറി ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയുടെ ബുദ്ധി കേന്ദ്രവും അജിത് ഡോവലായിരുന്നു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE