നിയന്ത്രണരേഖയിൽ പാക്ക് വെടിവെപ്പ്

നിയന്ത്രണ രേഖയയിൽ വീണ്ടും സംഘർഷം. ഇന്ന് പുലർച്ചെ പാക്കിസ്ഥാൻ സൗന്യം നിയന്ത്രണ രേഖയിൽ ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. രാജൗരി ജില്ലയിലെ നൗഷാര പ്രദേശത്തെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക്കിസ്ഥാൻ ഷെല്ലാക്രമണം അവസാനിപ്പിച്ചതായി ജമ്മു പോലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ അഞ്ച് മണിക്കു നടന്ന വെടിവെപ്പിൽ 120 എംഎം, 82എംഎം മോർട്ടൽ ഷെല്ലുകളാണ് ഉപയോഗിച്ചത്. ബാരമുള്ളയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു.

J&K: Pakistan again violates ceasefire, shells Rajouri.

NO COMMENTS

LEAVE A REPLY