സെക്രട്ടറിയേറ്റിന് മുന്നിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

accident tipper lorry hit mother child

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ആറ്റിങ്ങൽ സ്വദേശി സീനത്ത് (49) ആണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉച്ചയ്ക്ക് 12.23ന് എത്തിച്ചു.

ഭര്‍ത്താവ് ഓടിച്ചിരുന്ന ആക്ടീവയില്‍ കുഞ്ഞുമായി പുറകിലിരുന്ന സീനത്തിനെ ബസിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീനത്ത് ആശുത്രിയിലെത്തും മുമ്പ് മരണമടയുകയായിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനും സാരമായ പരിക്കുകളൊന്നുമില്ല.

NO COMMENTS

LEAVE A REPLY