റിലയന്‍സ് പ്രതിരോധ നിര്‍മ്മാണ രംഗത്തേക്ക്

യുദ്ധവിമാനത്തിന്റെ നിര്‍മ്മാണത്തില്‍ ഫ്രഞ്ച് കമ്പനിയുമായി റിലയന്‍സ് സഹകരിക്കാനൊരുങ്ങുന്നു. യുദ്ധവിമാനമായ റാഫേല്‍ ജെറ്റിന്റെ നിര്‍മ്മാണത്തിലാണ് നിര്‍മ്മാണകമ്പനിയായ ദസ്സോ ഏവിയേഷനുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് സഹകരിക്കുന്നത്.
36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ദസ്സോയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
കരാറിലെ ധാരണപ്രകാരം മൊത്തം ഇടപാടിന്റെ പകുതി ഇന്ത്യയില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഈ ഘട്ടത്തിലാണ് റിലയന്‍സ് ഇവരുമായി സഹകരിക്കാന്‍ ഒരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY