മൃഗങ്ങൾക്കായും ഒരു ദിനം

ഇന്ന് അന്തർദേശീയ മൃഗദിനം. ലോകോത്തരമായി മൃഗങ്ങളെ സ്‌നേഹിക്കാനും അവയുടെ നിലവാരം ഉയർത്താനുമായാണ് ഒക്ടോബർ നാല് അന്തർദേശീയ മൃഗദിനമായി ആഘോഷിക്കുന്നത്.

11ആം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന സെയ്ന്റ് ഫ്രാൻസിസിന്റെ തിരുനാളാണ് പിന്നീട് മൃഗദിനമായി ആഘോഷിക്കാനാരംഭിച്ചത്. മൃഗങ്ങളുടെ മാധ്യസ്ഥൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

1925 മാർച്ച് 24ന് ജെർമനിയിലെ ബെർലിനിൽവെച്ച് സാഹിത്യകാരനായിരുന്ന മൃഗസ്‌നേഹി ഹെൻറിച്ച് സിമ്മെർമാനാണ് ആഘോമൃഗദിനം ആഘോഷിച്ച് തുടങ്ങിയത്. 5000ഓളം പേർ അന്ന് ആ ആഘോഷങ്ങൾക്കായി ബെർലിനിൽ എത്തിച്ചേർന്നിരുന്നു. ഒക്ടോബർ നാലിന് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അന്നത്തേക്ക് വേദി ലഭിക്കാത്തതിനാലാണ് മാർച്ച് 24ന് പരിപാടി സംഘടിപ്പിച്ചത്.

പിന്നീട് 1929 മുതൽ ഒക്ടോബർ നാലിന് മൃഗദിനം ആചരിച്ചുതുടങ്ങി. 1931ൽ നടന്ന അന്താരാഷ്ട്ര മൃഗ സംരക്ഷണ സമ്മേളനത്തിൽ ഒക്ടോബർ നാല് അന്താരഷ്ട്ര മൃഗദിനമായി അംഗീകരിച്ചു. 2003 മുതൽ നേച്ചർവാച്ച് ഫൗണ്ടേഷൻ എന്ന യുറോപ്പ് കേന്ദ്രീകരിച്ചുള്ള മൃഗ സംരക്ഷണ സംഘടനയാണ് ആഗോള തലത്തിൽ അന്താരാഷ്ട്ര മൃഗ ദിനം സംഘടിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.

ഈ ലോകം നമുക്ക് മാത്രമുള്ളതല്ലെന്ന് വിളിച്ചുണർത്തുകയാണ് ഓരോ ഒക്ടോബർ നാലിലെയും ആഘോഷങ്ങൾ. അവരുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് ഓർമ്മപ്പെടുത്തലാകട്ടെ ഈ ആഘോഷങ്ങൾ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE