യുദ്ധമുണ്ടായാൽ ഇന്ത്യയ്‌ക്കൊപ്പം; ബംഗ്ലാദേശ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് ബംഗ്ലാദേശ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തി ലാണ് ആഭ്യന്തരമന്ത്രി അസാദുസ്സ് അമാൻ ഖാൻ കമാൽ, ബംഗ്ലാദേശ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിരവധി വിഷയങ്ങളിൽ ഇന്ത്യ, ബംഗ്ലാദേശിന് പന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്നില്ല. അവരുടെ അതിർത്തി ബംഗ്ലാദേശിൽനിന്ന് 1200 മൈൽ അകലെയാണ്. പാക്കിസ്ഥാൻ എന്ത് ചെയ്താലും അത് രാജ്യത്തെ ബാധിക്കില്ല. 1971 ൽ അവർ രാജ്യത്തെ ആക്രമിക്കാൻ ശ്രമിച്ചു അന്ന് ബംഗ്ലാദേശ് അവരെ തിരിച്ചയച്ചു. പിന്നീടൊരിക്കലും ബംഗ്ലാദേശ് പാക്കിസ്താനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അസാദുസ്സ് അമാൻ ഖാൻ കമാൽ പറഞ്ഞു.

Bangladesh will stand with India if it comes under attack

NO COMMENTS

LEAVE A REPLY