സ്വാശ്രയ വിഷയത്തില്‍ തനിക്ക് പിടിവാശിയില്ല-പിണറായി

സ്വാശ്രയ പ്രശ്നത്തില്‍ തുടര്‍ച്ചായി എട്ടാം ദിവസവും സഭ തടസ്സപ്പെട്ടത് തന്റെ പിടിവാശി മൂലമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തന്നെ ആക്ഷേപിച്ചാല്‍ പ്രശ്നങ്ങള്‍ തീരില്ല, പ്രശ്നങ്ങള്‍ അവസാനിക്കാത്തത് തന്റെ പിടിവാശികാരണമല്ല, പിടിവാശി പ്രതിപക്ഷത്തിനാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറിന് പരിമിതി ഉണ്ട്, അരോഗ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമായിരുന്നു. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY