Advertisement

കൊതിയൂറും വാനില കേക്ക് തയ്യാറാക്കൂ..!!!

October 5, 2016
Google News 0 minutes Read

കേക്ക് ഇഷ്ടമില്ലാത്തവരില്ല, രുചിയൂറും കേക്കുകൾ എപ്പോഴും വായിൽ വെള്ളം നിറയ്ക്കും. തയ്യാറാക്കൂ കൊതിയൂറും വാനില കേക്ക്.
ചേരുവകൾ

  • മൈദ — 1/2 കപ്പ്
  • ബേക്കിങ് പൗഡർ — 1 ടീസ്പൂൺ
  • മുട്ട (വലുത്) — 2 എണ്ണം
  • പഞ്ചസാര (പൊടിച്ചത്) — 1/2 കപ്പ്
  • പാൽ — 1/4 കപ്പ്
  • റിഫൈൻഡ് ഓയിൽ — 1/2 കപ്പ്
  • വാനില എസ്സൻസ് — 1 ടീസ്പൂൺ

പാകം ചെയ്യുന്നവിധം

  • മൈദയും ബേക്കിങ് പൗഡറും അരിക്കുക.
  • വേറൊരു വലിയ പാത്രത്തിൽ മുട്ട രണ്ടും പൊട്ടിച്ചൊഴിച്ചു ബീറ്റ് ചെയ്യുക.
  • ഇതിലേക്ക് പൊടിച്ച പഞ്ചസാര കുറേശ്ശ ചേർത്തുകൊടുത്ത് അടിക്കുക.
  • ഇത് ഇരട്ടി വലിപ്പം ആകുമ്പോൾ എസ്സൻസും ഓയിലും ചേർത്തടിക്കുക.
  • ബീറ്റിങ് നിറുത്തിയിട്ട് അരിച്ചുവച്ചിരിക്കുന്ന മൈദയും ബേക്കിങ് പൗഡറും ഇതിൽ ഫോൾഡ് ചെയ്യുക. പാലും ചേർത്തിളക്കുക. ഇത് ഒഴിക്കാവുന്നതിലും കുറച്ചുകൂടി അയവിൽ കിട്ടുന്നതിനാണ്.
  • ബട്ടർ പുരട്ടി മയപ്പെടുത്തിയ മൈക്രോപ്രൂഫായിട്ടുള്ള ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം ഒഴിച്ച് മേശയിൽവച്ച് ഒന്നു തട്ടിയശേഷം മൈക്രോവേവ് അവ്‌നിൽ ഹൈപവറിൽ 4 മിനിറ്റ് മൈക്രോവേവ് ചെയ്യുക.
  • സ്റ്റാൻഡിങ് ടൈം 4 മിനിറ്റുകൂടി കൊടുക്കുക.
  • വീണ്ടും 10 മിനിറ്റ് തണുപ്പിച്ചശേഷം ബേക്ക് ചെയ്ത പാത്രത്തിൽനിന്നും മാറ്റുക. നിങ്ങൾക് ഇഷ്ട്ടമുള്ള രീതിയിൽ ഐസിങ് ചെയ്ത് ഡെക്കറേറ്റ് ചെയ്യാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here