മുഖ്യമന്ത്രി പറയുന്നത് നട്ടാൽ മുളയ്ക്കാത്ത നുണയെന്ന് ചെന്നിത്തല

0

സ്വാശ്രയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്നത് നട്ടാൽ മുളയ്ക്കാത്ത നുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വാശ്രയ കോളേജ് മാനേജുമെന്റ് പ്രതിനിധികളുമായി ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ഉണ്ടാക്കിയ ധാരണ മുഖ്യമന്ത്രി അട്ടിമറിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മാനേജ്‌മെന്റ് ഫീസ് കുറച്ചാൽ സർക്കാരിന് പ്രശ്‌നമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നതാണ്. ഫീസിളവ് നൽകാൻ ചില മാനേജ്‌മെന്റ് പ്രതിനിധികൽ സമ്മതിച്ചിരുന്നതുമാണ്. 2.5ലക്ഷത്തിൽനിന്ന് 40000 രൂപ കുറയ്ക്കാമെന്ന് ധാരണയിലെത്തിയതുമായിരുന്നു.

മുഖ്യമന്ത്രിയെ സന്ദർശിക്കാനെത്തിയ മാനേജ്‌മെന്റ് പ്രതിനിധികളോട് അദ്ദേഹം മോശമായാണ് പെരുമാറിയതെന്നും ആരോഗ്യമന്ത്രിയോടും ആരോഗ്യ സെക്രട്ടറിയോടും പരുഷമായാണ് സംസാരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ മാനേജുമെന്റുമായി നടന്ന ചർച്ചയിൽ മുഖ്യമന്ത്രി മലക്കം മറിയുകയായിരുന്നു. ഈ വസ്തുതകൾ മറച്ചുവെച്ച് വെച്ച് സംസാരിച്ചതുവഴി അദ്ദേഹം സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ചെന്നിത്തല വ്യക്തമാക്കി.

Comments

comments