വയലാർ അവാർഡ് യു കെ കുമാരന്

ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ യു. കെ കുമാരന്റെ തക്ഷൻ കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്‌കാരം. എം.കെ സാനു അധ്യക്ഷനായ സമിതിയാണ് 40ആം
വയലാർ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ആറോളം പുരസ്‌കാരങ്ങൾ ഇതോടകം തക്ഷൻകുന്ന് സ്വരൂപം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ കേരളകൗമുദി പത്രാധിപസമിതി ്ംഗമാണ് യു കെ കുമാരൻ. ഒരു ലക്ഷം രൂപയാണ് അവാര്ഡ് തുക. വലയം, ഒരിടത്തുമെത്താത്തവർ, മുലപ്പാൽ, ആസക്തി തുടങ്ങി നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE