നിരാഹാരസമരത്തിന് അന്ത്യം

സ്വാശ്രയ വിഷയത്തിൽ നിയമസഭയ്ക്ക് മുന്നിൽ യുഡിഎഫ് നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസമായ ഇന്ന് അവസാനിപ്പിച്ചു. നിയമസഭ 17ആം തീയതി വരെ പിരിഞ്ഞ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

എന്നാൽ സമരം താൽക്കാലികമായി ഉപേക്ഷിച്ചതാണോ, 17ആം തീയതി മുതൽ പുനരാരംഭിക്കുമോ എന്നത് വ്യക്തമല്ല. അതേ സമയം പ്രക്ഷേഭം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. നിരാഹാരം കിടന്ന എംഎൽഎ മാർക്ക് ഇന്ന് വൈകുന്നേരം നാലുമണിയ്ക്ക് സ്വീകരണം നൽകും.

Hunger Strike, UDF

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE