ദക്ഷിണേന്ത്യക്കാർ അഭിമാനിച്ചോളൂ ….!!

0
tirupati

യാത്രക്കാരോട് ഏറ്റവും നന്നായി പെരുമാറുന്ന സൗഹൃദ വിമാനത്താവളം എന്ന പദവി ഒരു ദക്ഷിണേന്ത്യൻ വിമാനത്താവളത്തിനാണ് !! മറ്റെവിടെയും അല്ല തിരുപതി വിമാനത്താവളത്തിന് ആണ് ഈ പുരസ്‌കാരം ലഭിച്ചത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന വാർഷിക എക്‌സലൻസ് അവാർഡിന്റെ (2015-16) കീഴിലെ മികച്ച ടൂറിസ്റ്റ് സൗഹാർദ്ദ വിമാനത്താവളത്തിനുള്ള അവാർഡാണ് തിരുപതി വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്.
tirupati-airport

ലോക വിനോദസഞ്ചാരദിനാചരണത്തിന്റെ ഭാഗമായി ആന്ധ്രപ്രദേശിലെ വിഡയവാഡിയിലെ ഭവാനി ദ്വീപിൽ വെച്ചു നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നര ചന്ദ്ര ബാബു നായിഡുവിൽ നിന്നും തിരുപതി എയർപോർട്ട് അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങി.

തിരുപതിയിൽ നിന്ന് 13 കിലോ മീറ്ററും തിരുപടി വെങ്കടേശ്വര ക്ഷേത്രത്തിൽ നിന്നും 39 കിലോമീറ്റർ അകലെയുമാണ് വിമാന താവളം സ്ഥിതി ചെയ്യുന്നത്.

Comments

comments

youtube subcribe