ഫ്‌ളവേഴ്‌സ് ചരിത്രമെഴുതുന്നു; സ്വപ്‌നഗ്രാമം യാഥാർത്ഥ്യത്തിലേക്ക്!!

swapnagramam

ഫ്‌ളവേഴ്‌സിന്റെ മ്യൂസിക് റിയാലിറ്റി ഷോ ഇന്ത്യൻ മ്യൂസിക് ലീഗ് വിജയികളായ ഇടുക്കി ജില്ലയ്ക്കായി സ്വപ്‌നഗ്രാമം ഭവനപദ്ധതി ഇന്ന് യാഥാർഥ്യമാവും. പൈനാവ് താന്നിക്കണ്ടം നിരപ്പിലാണ് നിർധനർക്കായ് 20 വീടുകൾ ഉയർന്നത് .

എസ്.ഡി.ഷിബുലാലും കുമാരി ഷിബുലാലും നേതൃത്വം വഹിക്കുന്ന എസ്.ഡി.ഫൗണ്ടേഷനാണ് പദ്ധതി യാഥാർഥ്യമാക്കാൻ ഫ്‌ളവേഴ്‌സിന് സാമ്പത്തിക കരുത്തായത്. വീടുകൾക്ക് പുറമേ ലൈബ്രറി,കളിസ്ഥലം,കമ്മ്യൂണിറ്റി ടെലിവിഷൻ സെന്റർ തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് സ്വപ്‌നഗ്രാമം വിഭാവനം ചെയ്തിരിക്കുന്നത്.

സർക്കാർ ഉത്തരവ് പ്രകാരം അന്നത്തെ  ജില്ലാ കളക്ടർ വി.രതീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് താന്നിക്കണ്ടത്ത് സ്ഥലം കണ്ടെത്തിയത്.

ആർക്കിടെക്ട് ശങ്കറാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നിൽകിയത്.
കേരളത്തിലെ 14 ജില്ലകൾ മാറ്റുരച്ച ഇന്ത്യൻ മ്യൂസിക് ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇടുക്കി വിജയകിരീടം ചൂടിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE