ലൈംലൈറ്റില്‍ വരാത്ത ഒരുപാട് സാധാരണക്കാരായ ഗായകരെ ഐഎംഎലിലൂടെ വേദിയിലെത്തിക്കാന്‍ കഴിഞ്ഞു.

ഫ്ളവേഴ്സിലെ മ്യൂസിക്ക് റിയാലിറ്റി ഷോയായ ഐഎംഎലില്‍ വിജയികളായ ഇടുക്കി ജില്ലയ്ക്ക് ഫ്ളവേഴ്സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് ഇന്ന് നടക്കും. പൈനാവിലെ താന്നിക്കണ്ടം നിരപ്പില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചത്. ഐഎംഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച പാലക്കാട് ജില്ലയുടെ ടീം ക്യാപ്റ്റനായിരുന്നു ഗായകന്‍ സന്തോഷ് കേശവ്.അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..

‘സത്യത്തില്‍ ഐഎംഎല്‍ ഒരു അനുഭവമായിരുന്നു. ലൈം ലൈറ്റില്‍ വരാത്ത ഒരുപാട് കലാകാരന്മാരെ ഈ വേദിയിലൂടെ മുന്നോട്ട് കൊണ്ടുവരാന്‍ സാധിച്ചു. അതിനേക്കാളേറെ ആ പദ്ധതിയുടെ ലക്ഷ്യം ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നു.
ഒരുപാട് കലാകാരമ്നാരെ കാണാന്‍ സാധിച്ചു. വിദ്യാസാഗറിനെ പോലുള്ള സംഗീതജ്ഞരുടെ മുന്നില്‍ പാടാന്‍ പറ്റി.
ഐഎംഎലിന്റെ ലക്ഷ്യം സ്വാര്‍ത്ഥകമാകുന്ന ഈ ധന്യ നിമിഷത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു’

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE