വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് 180 കുപ്പി വിദേശ മദ്യം

0
twentyfournews-liquor-seized
പ്രതീകാത്മക ചിത്രം

കോഴിക്കോട് വാഹനപരിശോധനയ്ക്കിടെ 180 കുപ്പി വിദേശ മദ്യം പിടികൂടി. നാദാപുരം ദേശീയ പാതയിൽ നടത്തിയ പരിശോധനയക്കിടെയാണ് മദ്യക്കുപ്പികൾ പിടികൂടിയത്.

സ്‌കൂട്ടർ യാത്രികനായ മടപ്പള്ളി കെ ടി കെ സുരേഷിനെ മദ്യവുമായി നാദാപുരം എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. സ്‌കൂട്ടറിൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് മാഹിയിൽനിന്ന് വിദേശ മദ്യം കൊണ്ടുവരുന്നത്.

നാദാപുരം എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ. ശിജിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എ.കെ. ശ്രീജിത്ത്, ജീവനക്കാരായ കെ.എൻ. ജിജു, എൻ.കെ. ജിഷിൽകുമാർ, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Comments

comments

youtube subcribe