മദ്യക്കടത്ത് തടയാൻ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി

0

അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് നടത്തുന്നത് തടയാൻ കർശന നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ഇതിനായി അതിർത്തികളിൽ സ്‌കാനറുകൾ സ്ഥാപിക്കും.

മദ്യക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുമായി സഹകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിൽ മദ്യ നിരോധനം നിലവിൽവന്നതിന് ശേഷം കർണാടക, തമിഴ്‌നാട് അതിർത്തികളിൽ 10 പുതിയ ബാറുകൾ തുറന്നിട്ടുണ്ട്. 16 പുതിയ ബാറുകൾക്ക് അനുമതിയ്ക്കായി ഹോട്ടലുകൾ അതത് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മദ്യം സംസ്ഥാനത്തേക്ക് കടത്താനുള്ള ശ്രമം തടയാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

liquor-trafficking-will-be-block-says-excise-minister

Comments

comments

youtube subcribe