കാശ്മീരിൽ വീണ്ടും ആക്രമണം, മൂന്ന് ഭീകരരെ വധിച്ചു

terrorist attack

കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. അക്രമണം നടത്തിയ 3 ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ലാൻഗേറ്റിലെ സൈനിക ക്യാമ്പിന് നേരംയാണ് ആക്രമണമുണ്ടായത്. 30 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് നേരെ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു വെടിയുതിർത്തത്. പതിനഞ്ച് മിനുട്ടോളം വെടിവെപ്പ് നീണ്ടുനിന്നു.

പിന്നീട് പിൻവാങ്ങിയ ഇവർ സമീപത്തെ ആപ്പിൾ തോട്ടത്തിൽവെച്ച് വീണ്ടും വെടി വെയ്ക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മൂന്ന് ഭീകരരെ വധിച്ചത്.

handwaraഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് ഭീകരർ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തുന്നത്. ക്യാമ്പ് പിടിച്ചടക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഭീകരർക്ക് നേരെ സൈന്യം തിരിച്ചടിച്ചു. വെടിവെപ്പിൽ ആർക്കും പരിക്കില്ലെന്‌നാണ് റിപ്പോർട്ടുകൾ.

Militants open fire at army camp in Handwara, kashmir,  3 dead

NO COMMENTS

LEAVE A REPLY