കെ എസ് ഐ ഇ ചെയർമാൻ സ്ഥാനത്തുനിന്ന് പി കെ സുധീറിനെ ഒഴിവാക്കി

twentyfournews-p-k-sudheer

എം പി പി കെ ശ്രീമതിയുടെ മകൻ പി കെ സുധീറിനെ കെ എസ് ഐ ഇ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കി. സുധീറിന്റെ നിയമനം അറെ വിവാദമായതിനെ തുടർന്നാണ് നടപടി.

സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ തലപ്പത്തേക്ക് സുധീറിനെ സർക്കാർ നിയമിച്ചത് ഇന്നലെയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കൈകാര്യം ചെയ്യുന്നത് ഈ കോർപ്പറേഷനാണ്.

ഐഎഎസ് ഉദ്യോഗസ്ഥർ ചുമതല വഹിച്ചിരുന്ന പദവിയാണ് കെഎസ്‌ഐഇ എംഡി സ്ഥാനം. കെഎം ബീന ഐഎഎസിന് ഉണ്ടായിരുന്ന അധിക ചുമതല ഒഴിവാക്കിയാണ് സുധീറിനെ തൽസ്ഥാനത്ത് നിയമിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പികെ ശ്രീമതി മന്ത്രിയായിരുന്നപ്പോൾ സുധീറിന്റെ ഭാര്യ ധന്യയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE