ചാനല്‍ ചരിത്രത്തിലെ മികച്ച സംഗീത റിയാലിറ്റി ഷോ ആയിരുന്നു ഐഎംഎല്‍

0

ഇന്ത്യന്‍ മ്യൂസിക്ക് ലീഗില്‍ കോട്ടയം ജില്ലയുെട ക്യാപ്റ്റനായിരുന്നു ഗായകന്‍ ദേവാനന്ദ്. ഈ പരിപാടിയേയും അതിന്റെ ലക്ഷ്യത്തേയും കുറിച്ച് ഇന്നും മികച്ച അഭിപ്രായമാണ് ഈ ഗായകന്. ഇന്ന് ആ വീടുകള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികളെ തേടിയെത്തുമ്പോഴും ഐഎംഎല്ലിലെ ഉദ്ദേശ ശുദ്ധിയെ കുറിച്ചാണ് ദേവാനന്ദിന് പറയാനുള്ളത്.

‘ചാനല്‍രംഗത്തെ തികച്ചും വ്യത്യസ്തമായ ഒരു മ്യൂസിക്ക് റിയാലിറ്റി ഷോയായിരുന്നു ഫ്ളവേഴ്സിലെ ഇന്ത്യന്‍ മ്യൂസിക്ക് ലീഗ്. എല്ലാ ജില്ലക്കാരും ഏറ്റവും മികച്ച ഗായകരേയും, പ്രതിഭകളേയുമാണ് രംഗത്ത് കൊണ്ടു വന്നത്. മത്സരത്തിന്റെ അവസാനം എല്ലാവരേയും കാത്തിരിക്കുന്നത് നല്ലൊരു സ്വപ്നമാണെന്ന ആ ഒരു സുതാര്യത മത്സരത്തിലുടനീളം ഉണ്ടായിരുന്നു.
ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിനും, പുതിയ വീട്ടിലേക്ക് താമസം മാറുന്ന 20 കുടുംബങ്ങള്‍ക്കും എല്ലാ ആശംസകളും.’

Comments

comments

youtube subcribe