സന്തോഷം.. ഇന്ത്യന്‍ മ്യൂസിക്ക് ലീഗ് വഴി ഇത്തരം ഒരു ഉദ്യമത്തില്‍ പങ്കാളിയായതില്‍

ഫ്ളവേഴ്സിലെ മ്യൂസിക്ക് റിയാലിറ്റി ഷോയായ ഐഎംഎലില്‍ വിജയികളായ ഇടുക്കി ജില്ലയിലെ 20 ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ഫ്ളവേഴ്സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് ഇന്ന് നടക്കുകയാണ്. മത്സരത്തിന്റെ അവതാരകയായിരുന്ന ര‍ഞ്ജിനി ഹരിദാസിന് ഈ സാക്ഷാത്കാരവേളയില്‍ ഈ മത്സരത്തിന്റെ ലക്ഷ്യത്തേയും ഉദ്ദേശ ശുദ്ധിയേയും കുറിച്ചാണ് പറയാനുള്ളത്.

‘ഫ്ളവേഴ്സ് ടിവിയില്‍ ഇന്ത്യന്‍ മ്യൂസിക്ക് ലീഗ് മത്സരം തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ മുഖ്യ ആകര്‍ഷണം ഈ ലക്ഷ്യമായിരുന്നു. വിജയികളാകുന്ന ജില്ലയിലെ നിര്‍ധനരായ 20 കുടംബങ്ങള്‍ക്ക് വീടൊരുങ്ങുക എന്ന ആ വലിയ ലക്ഷ്യം. പരിപാടിയുടെ അവതാരകയാവുകവഴി ഈ മഹത് കര്‍മ്മത്തില്‍ എനിക്കും പങ്കാളികളാകാന്‍ കഴിഞ്ഞു. ഞാനും   ഈ സന്തോഷത്തില്‍ പങ്കുചേരുകയാണ്. എസ് ഡി ഫൗണ്ടേഷനും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും ഇത് പോല നല്ല നല്ല പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഫ്ളവേഴ്സ് ടിവിയ്ക്കാകട്ടെ എന്ന് ആശംസിക്കുകയാണ്.  വാഗ്ദാനം ചെയ്ത് സമയ പരിധിയ്ക്കുള്ളില്‍ തന്നെ വീട് പണി പൂര്‍ത്തിയാക്കാന്‍ പറ്റിയെന്നതും അഭിനന്ദനം അര്‍ഹിക്കുന്നു.’- രഞ്ജിനി പറയുന്നു

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE