ഫ്ളവേഴ്സിന്റെ സ്വപ്നഗ്രാമം പദ്ധതി: തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും

ഇടുക്കിജില്ലയില്‍ ഭവനരഹിതര്‍ക്കായി ഫ്ളവേഴ്സും എസ്ഡി ഫൗണ്ടേഷനും സംയക്തമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം ഇന്ന്.സ്വപ്നഗ്രാമം എന്ന പദ്ധതിയിലെ 20 വീടുകളുടെ താക്കോല്‍ദാനമാണ് ഇന്ന് നടക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. തിരുവനന്തപുരം ഹിൽട്ടൻ ഗാർഡനിൽ വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുൻ റവന്യു വകുപ്പ് മന്ത്രി അടൂർ പ്രകാശ് മുഖ്യാതിഥിയായിരിക്കും. ഫഌവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിക്കും.

എസ്.ഡി ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി എസ്.ഡി ഷിബുലാലും പേട്രൻ കുമാരി ഷിബുലാലും ചടങ്ങില്‍ സന്നിഹിതരായിരിക്കും.ഇടുക്കി എം.പി ജോയ്‌സ് ജോർജ്ജ്, ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ഫഌവേഴ്‌സ് ഡയറക്ടർ സതീഷ് ജി.പിള്ള, ഇടുക്കി ജില്ലാ കളക്ടർ ജി ഗോകുൽ, ആർക്കിടെക്ട് ജിശങ്കർ, എസ്.ഡി ഫൗണ്ടേഷൻ ട്രസ്റ്റി പ്രഫ.എസ്.രാമാനന്ദ്, എസ്.ഡി ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ അഭിലാഷ് കുമാർ എന്നിവർക്കൊപ്പം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

 

NO COMMENTS

LEAVE A REPLY