ഇനി ഇത് സ്വപ്‌നമല്ല, യാഥാർത്ഥ്യം

ഇടുക്കി ജില്ലയിൽ ഭവനരഹിതർക്കായി ഫ്‌ളവേഴ്‌സും എസ്ഡി ഫൗണ്ടേഷനും സംയക്തമായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. നിർധനരായ കുടുംബങ്ങൾക്ക് ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ താക്കോൽ ദാനം നടത്തി.

ഫഌവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഇൻസൈറ്റ് മീഡിയാ സിറ്റി ചെയർമാൻ ആർ ശ്രീകണ്ഠൻ നായർ സ്വാഗതം ആശംസിച്ചു.

swapnagramam

സ്വപ്നഗ്രാമം എന്ന പദ്ധതിയിലെ 20 വീടുകളുടെ താക്കോൽദാനമാണ് നടന്നത്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വീടുകളുടെ താക്കോൽദാനം നിർവഹിക്കും. തിരുവനന്തപുരം ഹിൽട്ടൻ ഗാർഡനിൽ വൈകിട്ട് മൂന്നുമണിക്കാണ് ചടങ്ങുകൾ നടന്നത്. swapnagramam

എസ്.ഡി ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി എസ്.ഡി ഷിബുലാലും പേട്രൻ കുമാരി ഷിബുലാലും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടുക്കി ജില്ലാ കളക്ടർ ജി ഗോകുൽ, ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ഫ്‌ളവേഴ്‌സ് ഡയറക്ടർ സതീഷ് ജി.പിള്ള, , ആർക്കിടെക്ട് ജി. ശങ്കർ, എസ്.ഡി ഫൗണ്ടേഷൻ ട്രസ്റ്റി പ്രഫ.എസ്.രാമാനന്ദ്, എസ്.ഡി ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ അഭിലാഷ് കുമാർ എന്നിവർക്കൊപ്പം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

swapnagramam

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE