ധോണിയെ ‘ഹെലികോപ്ടർ ഷോട്ട്’ പഠിപ്പിച്ചത് ഇദ്ദേഹമാണ് !!

ധോണിയെ ഏറ്റവും പ്രശസ്തനാക്കുന്നത് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടാണ്. എതിരെ വരുന്ന എത്ര വേഗതയേറിയ ബോളിനെപോലും ബാറ്റ് വട്ടത്തിൽ കറക്കി അടിച്ച് അതിർത്തി കടത്തുന്ന ആ ‘ഹെലികോപ്റ്റർഷോട്ടാണ് ‘ധോണിയുടെ ബാറ്റിംഗിലെ മുഖ്യാകർഷണം. എന്നാൽ എത്ര പേർക്കറിയാം ഹെലികോപ്റ്റർ ഷോട്ടിന്റെ ഉപജ്ഞാതാവ് അദ്ദേഹത്തിന്റെ ഉറ്റമിത്രം സന്തോഷ് ലാൽ ആണെന്ന്.

സന്തോഷിൽ നിന്നാണ് ധോണി ‘തപ്പഡ് ഷോട്ട് ‘ എന്ന് സന്തോഷ് പേര് നൽകിയിരുന്ന ഹെലികോപ്റ്റർ ഷോട്ട് പഠിച്ചത്. ഇത് പഠിപ്പിച്ചു തരാൻ ആയി ധോണി സന്തോഷിനു നൽകിയിരുന്ന ദക്ഷിണയോ….നല്ല ചൂട് സമൂസയും.

ഝാർഖണ്ഡിന്റെ രഞ്ജി ടീമുവരെ ധോണിയും സന്തോഷും ഒരുമിച്ചായിരുന്നു കളിച്ചത്. അവിടെ നിന്നും ഇന്ത്യൻ ടീമിലേക്കും, ലോകകപ്പ് നേട്ടത്തിലേക്കും ധോണി വളർന്നു.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തന്റെ ആത്മാർത്ഥ സുഹൃത്തിനെ ധോണി ഒരിക്കലും മറന്നിരുന്നില്ല. എന്നാൽ മൂന്നു വർഷങ്ങൾക്കു മുൻപ് സന്തോഷ് മരണമടഞ്ഞു. ലോകം ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനെ വാഴ്ത്തുമ്പോൾ അത് പഠിപ്പിച്ച കൂട്ടുകാരന്റെ ജീവിതം ഒരു ദുരന്തമായി. സന്തോഷ് മരണത്തിന് കീഴടങ്ങുന്നതുവരെ തന്റെ സുഹൃത്തിന്റെ ജീവൻ നിലനിർത്താൻ ആവുന്നതെല്ലാം ധോണി ചെയ്തിരുന്നു.

ധോണിയുടേയും സന്തോഷിന്റേയും പാർട്ട്ണർ ഷിപ്പിന്റെ കരുത്തിൽ ഝാർഖണ്ഡ് നിരവധി ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ വിജയിച്ചിരുന്നു. പണ്ടു മുതലേ സന്തോഷിന്റെ തപ്പഡ് ഷോട്ടിന്റെ ആരാധകനായിരുന്നു ധോണി. സന്തോഷിന്റെ വെടിക്കെട്ട് ബാറ്റിംഗും ധോണിയെ ഒരുപാട് ആകർഷിപ്പിച്ചിരുന്നു. ഇന്ത്യൻ യുവത്വത്തിന്റെ ആവേശമായി മാറിയ ധോണിയുടെ നീളൻ മുടി വരെ സന്തോഷിനിൽ നിന്നാണ് ധോണി അനുകരിച്ചിരുന്നത്.

കളിക്കളത്തിലേതു പോലെ ഇന്ത്യൻ റെയിൽവെയിലെ ജോലിയിലും ഇരുവരും ഒരുമിച്ചായിരുന്നു. ധോണിയുടെ ജീവിതകഥ പറയുന്ന എം എസ് ധോണി: ദ അൺടോൾഡ് സ്‌റ്റോറിയിൽ ഹെലികോപ്റ്റർ ഷോട്ടിനു പിന്നിലെ കഥ പറയുന്നുണ്ട്.

dhoni, helicopter shot

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE