Advertisement

താമസക്കാരില്ല….10,000 മുറികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഈ ഹോട്ടലിൽ !!

October 6, 2016
Google News 1 minute Read

ഒറ്റ നോട്ടത്തിൽ ഇതൊരു പ്രേതാലയം തന്നെയാണ്. ആളും അനക്കവും ഇല്ല. 70 വർഷം മുമ്പ് നിർമ്മിച്ച 10,000 മുറികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഈ ഹോട്ടലിൽ ഇന്ന് ആരും താമസമില്ല. ഹിറ്റ്‌ലർ ഭരണത്തിന്റെ ഓർമ്മകൾ പേറുന്നതാണ് ഈ കെട്ടിടം.

prora

ജർമ്മനിയിലെ ബാൾടിക് കടലിൽ സ്ഥിതി ചെയ്യുന്ന റുഗനിൽ ദ്വീപിലെ കടലിനു അഭിമുഖമായിട്ടാണ് ഈ ഹോട്ടൽ പണിതിരിക്കുന്നത്. പ്രോറ എന്ന പേരിലുള്ള ഈ ബീച്ച് റിസോർട്ട് നിർമ്മിച്ചത് ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ ഉത്തരവ് പ്രകാരമാണ്. നാസിസം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1936 നും 1939 നും ഇടയിലാണ് ഈ റിസോർട്ട് പണികഴിപ്പിച്ചത്.എന്നാൽ ഇടക്ക് എപ്പോഴോ പണിപൂർത്തീകരിക്കാൻ കഴിയാതെ പോയി എന്നാണ് ചരിത്രം രേഖപെടുത്തുന്നത്.

proraruegen2db38

ബീച്ചിൽ നിന്നും 150 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ സമുച്ചയത്തിന്റെ നീളം 4.5 കിലോമീറ്റർ ആണ്. ഒരേ പോലുള്ള എട്ട് കെട്ടിട്ടങ്ങളായിട്ടാണ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. 9,000 തൊഴിലാളികൾ മൂന്ന് വർഷക്കാലം ഹോട്ടലിന്റെ നിർമ്മാണത്തിനായി പണിയെടുത്തിരുന്നു.

prora-32

20,000 കിടക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഒരു ഹോട്ടലായിരിക്കണം പ്രോറ എന്നാണ് ഹിറ്റ്‌ലർ ആഗ്രഹിച്ചിരുന്നത് എന്നാണ് ചരിത്ര റിപ്പോർട്ടുകൾ പറയുന്നത്.കെട്ടിട്ടത്തിന്റെ നടുവിലായി ഒരു സൈനിക ആശുപത്രിയുണ്ടായിരുന്നു.ഹിറ്റ്‌ലർ യുഗം അവസാനിച്ചതോടെ ഈ ഭീമൻ കെട്ടിടവും പതിയെ വിസ്മൃതിയിൽ ആകുകയായിരുന്നു.

1415034677336_wps_29_prora_germany_april_19_a_

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here