സ്വരാജിന് പരോക്ഷ മറുപടിയുമായി ബൽറാം

സ്വാശ്രയ സമരം അവസാനിപ്പിച്ചതിൽ പരിഹാസിച്ചുകൊണ്ട് ഇന്നലെ എംഎൽഎ എം സ്വരാജ് നൽകിയ ഫേസ്ബുക്ക് പോസ്റ്റിന് യുഡിഎഫ് എംഎൽഎ വിടി ബൽറാമിന്റെ പരോക്ഷ മറുപടി.

പരിഹാസങ്ങളേയും അധിക്ഷേപങ്ങളേയും സ്വാഗതം ചെയ്തുകൊണ്ടാണ് ബൽറാം പോസ്റ്റ് നൽകിയിരിക്കുന്നത്. സർവ്വാധിപതികളുടെ വാഴ്ത്തുപ്പാട്ടുകാരായി മാറി സ്ഥാനലബ്ദിയോടെ പഴയ വിപ്ലവകാരികൾ എന്ന് ബൽറാം കുറിച്ചിരിക്കുന്നു.

ഒപ്പം ഇന്നത്തെ യാഥാർത്ഥ്യത്തെ തിരിച്ചറിയാത്തതിൽ സഹതാപവും പ്രകടിപ്പിക്കുന്നു.

ഇന്നലെകളിൽ നിങ്ങളുയർത്തിയ ന്യായങ്ങൾ ഇന്ന് നിങ്ങൾക്ക് നേരെത്തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് തിരിച്ചറിയാത്തവരോട് സഹതാപം എന്നാണ് സ്വരാജിനെയും ഡിവൈഎഫ്‌ഐ പ്രവർത്തകരേയും പരോക്ഷമായി വിമർസിച്ചുകൊണ്ട് ബൽറാം കുറിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

പരിഹാസങ്ങളേയും അധിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുന്നു.
പ്രത്യേകിച്ചും പുതിയ സ്ഥാനലബ്ദികളോടെ വിപ്ലവയൗവനത്തിന്റെ പഴയ പുറംപൂച്ചുകൾ അഴിച്ചുമാറ്റി വ്യവസ്ഥിതിയുടെ സംരക്ഷകരായി, സർവ്വാധിപതിയുടെ വാഴ്‌ത്തുപാട്ടുകാരായി അതിവേഗം പരിണമിച്ചവരുടെ ഭാഗത്തുനിന്നുള്ളത്‌.

ഇന്നലെകളിൽ നിങ്ങളുയർത്തിയ ന്യായങ്ങൾ ഇന്ന് നിങ്ങൾക്ക്‌ നേരെത്തന്നെയാണ്‌ വിരൽ ചൂണ്ടുന്നതെന്ന് തിരിച്ചറിയാത്തവരോട്‌ സഹതാപം മാത്രം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE