മില്ല് അശുദ്ധമാക്കിയെന്നാരോപിച്ച് ദളിതനെ തലയറുത്ത് കൊന്നു

0

ഗോതമ്പ് പൊടിപ്പിക്കാനെത്തിയ ദളിതനെ മില്ല് അശുദ്ധമാക്കിയെന്ന് ആരോപിച്ചു തലയറുത്തുകൊന്നു. ഉത്തരാഖണ്ഡിലെ ബഗേശ്വർ ജില്ലയിലാണ് സംഭവം. 35 കാരനായ സോഹൻ റാമിനെയാണ് ദാരുണമായി കൊലചെയ്തത്.

നാട്ടിലെ ഉയർന്ന ജാതിക്കാർ ധാന്യങ്ങൾ പൊടിക്കാൻ വരുന്നതിനുമുമ്പായി സോഹൻ എത്തിയതിനാൽ മില്ല് അശുദ്ധമായെന്ന് പറഞ്ഞാണ് കൊലപാതകം നടത്തിയത്.

പ്രദേശത്തെ പ്രൈമറി സ്‌കൂൾ അധ്യാപകനായ ലളിത് കർണാട് ആണ് കൊലപാതകം നടത്തിയത്. ഇയാളെ ഇന്നലെതന്നെ പോലീസ് അറെസ്റ്റ് ചെയ്തു. കൊലപാതക കുറ്റവും പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു.

ഒക്ടോബർ 5നാണ് സംഭവം. പൊടിക്കാൻ നൽകിയ ഗോതമ്പ് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ലളിത് മോശമായി സംസാരിക്കുകയും പ്രതിഷേധിച്ചപ്പോൾ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി സോഹനെ കൊലപ്പെടുത്തുകയും ചെയ്തത്.

എല്ലാ വിഭാഗങ്ങളും ഒരുപോലെ ഉപയോഗിക്കുന്ന മില്ലിൽ നവരാത്രി ആഘഓഷത്തെ തുടർന്ന് ദളിതർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

Comments

comments