കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 3 ദിവസം മുടങ്ങും

0

കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ പേയ്മെന്റ് അടക്കമുള്ള വെബ് അധിഷ്ഠിത സേവനങ്ങള്‍ ഒക്ടോബര്‍ 8,9,10 എന്നീ തീയതികളില്‍ മുടങ്ങും. കെ.എസ്.ഇ.ബി.യുടെ നിലവിലുള്ള ഡാറ്റാ സെന്റര്‍ ആധുനീകവത്ക്കരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയാണ് ഇത്.

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡേറ്റാ സെന്ററില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആധുനീകവത്ക്കരണം നടത്തുന്നത്. ഇതിനായി ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡാറ്റാ റിക്കവറി സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള മോക്ക്ഡ്രില്‍ ഈ ദിവസങ്ങളിലാണ് നടത്തുന്നത്. അതിനാല്‍ ഓണ്‍ലൈനായോ, ഫ്രണ്ടസ്, അക്ഷയ ജനസേവനകേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതിബില്‍ അടയ്ക്കാന്‍ ഈ ദിവസങ്ങളില്‍ സാധിക്കുന്നതല്ല.

ഈ ദിവസങ്ങളില്‍ കെ.എസ്.ഇ.ബി.യുടെ കസ്റ്റമര്‍കെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നതല്ല. പരാതികള്‍ പരിഹരിക്കുന്നതിനും പണം അടയ്ക്കുന്നതിനുമായി അതാത് സെക്ഷന്‍ ഓഫീസുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Comments

comments

youtube subcribe