ജബ് വി മെറ്റിന് വേണ്ടി ആദ്യം തിരഞ്ഞെടുത്ത താരങ്ങൾ ഇവരായിരുന്നു… !!

jab we met

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും, ഷാഹിദ് കപൂറിനും ജനഹൃദയങ്ങളിൽ ഒരു സ്ഥാനം നൽകിയ ചിത്രമാണ് ‘ജബ് വി മെറ്റ്’.

്ചിത്രത്തിലെ ഷാഹിദ് കപൂർ അവതരിപ്പിച്ച ആദിത്യ കശ്യപ് എന്ന ഹോട്ട് ബിസിനസ്സ് മാൻ കഥാപാത്രവും, കരീന കപൂർ അവതരിപ്പിച്ച വായാടി ഗീതിന്റെ കഥാപാത്രവും ബോളിവുഡ് സിനിമകൾ ഉള്ള കാലം വരെ ഓർമ്മിക്കപ്പെടുന്നവയാണ്.

എന്നാൽ ഇംതിയാസ് അലി രചനയും സംവിധാനവും ചെയ്ത ഈ ചിത്രത്തിന്റെ കാസ്റ്റിങ്ങിൽ ശരിക്കും ഷാഹിദിന്റെയും കരീനയുടെയും പേരുകൾ ഉണ്ടായിരുന്നില്ല.

പകരം ബോബി ഡിയോളിനെയും, ഭൂമിക ചൗളയെയുമായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് അത് ഷാഹിദ് കപൂറും, ഭൂമികയുമായി. പിന്നീടാണ് ഷാഹിദിനെയും, കരീനയെയും കേന്ദ്രകഥാപാത്രങ്ങൾ ആക്കാൻ തീരുമാനിച്ചത്.

മാത്രമല്ല, ‘ജബ് വി മെറ്റ്’ എന്നായിരുന്നില്ല സിനിമയുടെ ആദ്യത്തെ പേര്. ആദ്യം ‘ട്രെയിനെന്നും’ പിന്നീട് ‘ഗീത്’ എന്നും പേരിട്ട ചിത്രമാണ് ‘ജബ് വി മെറ്റ്’ ആയത്.

ആദ്യ വാരം തന്നെ 11 കോടി ബോക്‌സ് ഓഫീസ് കളക്ഷൻ നെടിയ അപൂർവ്വം സിനിമകളിൽ ഒന്നാണ് ‘ജബ് വി മെറ്റ്’.

kareena

kareena kapoor, shahid kapoor, jab we met

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews