രാജ്‌നാഥ് സിംഗ് രാജസ്ഥാനിലെത്തി

twentyfournews-rajnath-sing-in-rajastan

രണ്ട് ദിവസത്തെ രാജസ്ഥാൻ സന്ദർശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രാജസ്ഥാനിലെത്തി. ജെയ്‌സാൽമറിലെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ നേരിട്ടെത്തി സ്വീകരിച്ചു.

ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിലെ സുരക്ഷ വിലയിരുത്താനാണ് ആഭ്യന്തരമന്ത്രിയുടെ രാജസ്ഥാൻ സന്ദർശനം.പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാജസ്ഥാനിൽവെച്ച് അദ്ദേഹം യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

ഇതിനായി ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂഹ മുഫ്തി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ എന്നിവരുമായാണ് യോഗം ചേരുന്നത്. നാളെ ബിഎസ് എഫ് ഉന്നതതല ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിംഗ് ചർച്ച നടത്തും.

Rajnath Singh in Jaisalmer for a two-day visit to Rajasthan.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE