ഒരാളെ തൂക്കിലേറ്റാൻ 101 ശതമാനം തെളിവുവേണമെന്ന് സുപ്രീം കോടതി

0

സൗമ്യ വധക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യത്തെ തുടർന്നാണ് വാദം തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഒരാളെ തൂക്കിലേറ്റാൻ 101 ശതമാനം തെളിവുവേണം. സാക്ഷി മൊഴി വിശ്വാസത്തിലെടുത്താണ് വധ ശിക്ഷ ഒഴിവാക്കിയത്. സംശയത്തിന്റെ കണികപോലുമുണ്ടെങ്കിൽ വധ ശിക്ഷ നൽകാനാവില്ല. കോടതി പറഞ്ഞു.

സൗമ്യ വധക്കേസിലെ പുന:പരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നൽകിയിരുന്നു. സൗമ്യയുടെ അമ്മയും കേരളാ സർക്കാരും നൽകിയ പുന:പരിശോധനാ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രഞ്ജൻ മങ്കോയി അധ്യക്ഷനായുള്ള ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

പുന:പരിശോധനാ ഹർജികൾ ജഡ്ജിയുടെ ചേമ്പറിലാണ് പരിഗണിക്കാറുള്ളത്. വധശിക്ഷയ്‌ക്കെതിരായ പുന:പരിശോധനാ ഹർജിമാത്രമാണ് തുറന്ന കോടതകിയിൽ വാദം കേൾക്കുന്നത്. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷയും കൊലപാതക കുറ്റവും പുന: സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും കോടതിയിൽ ആവശ്യപ്പെട്ടത്.

Comments

comments