Advertisement

22 വിമാനത്താവളങ്ങളിൽ തീവ്രവാദി ആക്രമണത്തിന് സാധ്യത

October 7, 2016
Google News 1 minute Read
air-india

ഡൽഹി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം. സാധ്യതാ പട്ടികയിലുള്ള 22 വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികൾ ആരംഭിച്ചു.

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ എന്നിവയ്ക്കായാണ് തീവ്രവാദി ആക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എല്ല വിമാനക്കമ്പനികൾക്കും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കൂടുതൽ സുരക്ഷയ്ക്കായി വിമാനത്താവള അധികൃതർ അതത് സംസ്ഥാന പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്നലെ പ്രധാനമന്ത്രിയെ കണ്ട് സാഹചര്യം വിശദീകരിച്ചു.

യാത്രക്കാരുടെ ബാഗുകൾ, പാർക്കിങ് വാഹനങ്ങൾ, തുടങ്ങിയവ കർശന പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ
കുപ് വാരയിലെ സൈനിക താവളത്തിൽ കടന്നുകയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

Warning Of Possible Attack Sent To 22 Airports Including Delhi.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here