കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ കേസിൽ വിധി 20 ന്

P-K-Kunhalikutty-yKC55

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നൽകിയ പരാതിയിൽ വിധി ഒക്ടോബർ 20 ന്. കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ ജഡ്ജി വി പ്രകാശാണ് വിധി പറയുക.

പരാതിയിൽ അന്വേഷണം നടത്തി അഡീഷണൽ ലീഗൽ അഡൈ്വസർ ഒ ശശി കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പൊതു പ്രവർത്തകനായ ഇരട്ടി സ്വദേശി എ കെ ഷാജിയാണ് പരാതി നൽകിയത്.

പരാതികളിലൊന്നിൽ വേണ്ടത്ര തെളിവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യാഗസ്ഥനായ മലപ്പുറം ഡിവൈഎസ്പി. മറ്റൊരു പരാതിയിൽ ത്വരിതാന്വേഷണം നടക്കുന്നതിനാലാണ് വിധി പറയുന്നത് 20ലേക്ക് മാറ്റിയത്.

vigilance case against kunjalikutty.

NO COMMENTS

LEAVE A REPLY