‘അയ്യോ’യെ ഓക്‌സ്‌ഫോർഡിലെടുത്തേ…!!!

twentyfournews-aiyo-oxford

തെന്നിന്ത്യക്കാർക്ക് അഭിമാനിക്കാം, വെറുതെയൊന്നുമല്ല, നമ്മൾ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അയ്യ, അയ്യോ എന്നീ വാക്കുകളെ ഓക്‌സ്‌ഫോർഡിലെടുത്തു. സെപ്തംബറിൽ ഇറക്കിയ പതിപ്പിലാണ് ഓക്‌സ്‌ഫോർഡ് നമ്മുടെ പ്രിയവാക്കുകളെ ഡിക്ഷ്ണറിയിൽ ചേർത്തിരിക്കുന്നത്.

ഓക്‌സ്ഫഓർഡ് ഇംഗ്ലീഷ്‌ ഡിക്ഷ്ണറിയെയാണ് ലോകം ഇംഗ്ലീഷ് വാക്കുകളുടെ ബൈബിളായി കണക്കാക്കുന്നത്.

മറ്റു പല ഇംഗ്ലീഷ് വാക്കുകളെ പോലെതന്നെ നനാർത്ഥങ്ങളാണ് അയ്യോ എന്ന വാക്കിന് നിഘണ്ടുവിൽ നൽകിയിരിക്കുന്നത്. ഇറിറ്റേഷൻ, ഡിസ്ഗസ്റ്റ്, സർപ്രൈസ്, പെയ്ൻ, ലമെന്റ്, ഡിസപോയൻമെന്റ്, എന്നിങ്ങനെ നീണ്ട അർത്ഥങ്ങളാണ് അയ്യോ എന്ന പദത്തിന് നിഘണ്ടുവിൽ ഉള്ള അർത്ഥങ്ങൾ.

aiyoദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് ഇത്. ദ്രാവിഡ ശബ്ദകോശത്തിലുള്ള വാക്കാണ് അയ്യോ. സംഭ്രമം, നടുക്കം, ഭയം, അത്ഭുതം തുടങ്ങിയ വികാരങ്ങൾ ഉണ്ടാകുമ്പോഴാണ് സാധാരണയായി അയ്യോ എന്ന് വിളിക്കുക.

അയ്യോ എന്ന പദം നമ്മൾ തെന്നിന്ത്യക്കാർ ഏറ്റെടുത്തെങ്കിലും ചൈനയിൽനിന്നാണ് അയ്യോ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ചൈനിസ് ഭാഷയിലെ അയോഹ് എന്ന പദത്തിൽനിന്നാണ് അയ്യോ എന്ന വാക്ക് ഉണ്ടായത്.

‘Aiyoh’ now in the Oxford English Dictionary.

NO COMMENTS

LEAVE A REPLY