രയരപ്പന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ

elephant-attacking
കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച രയരപ്പന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

പാലക്കാട് ജില്ലയിൽ പയറ്റുകാട് ചള്ളയിൽ വനാതിർത്തിയോട് ചേർന്ന ഭാഗത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച രയര പ്പന്റെ (70) കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി. വനം വകുപ്പു മന്ത്രി കെ രാജു അറിയിച്ചു.

സംസ്കാര ചടങ്ങുകൾക്കായി 25000 രൂപയും നൽകും. ആശ്രിതർക്ക് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.

ഭരണ പരിഷ്കാരചെയർമാൻ വി.എസ് അച്ചുതാനന്ദൻ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി

financial assistance , rayarappan, palakkad, killed by elephant

ചിത്രം- പ്രതീകാത്മകം

NO COMMENTS

LEAVE A REPLY