മാത്യു കൊടുങ്കാറ്റ്; മരണം 850

0

ഹെയ്തിയിൽ 850 ലേറെ പേരുടെ മരണത്തിനിടയാക്കി മാത്യു കൊടുങ്കാറ്റ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 120 മൈൽ വേഗതയിൽ വീശുന്ന കാറ്റ് ഇന്നലെയോടെ ഫ്‌ളോറിഡയിലും വൻ നാശം വരുത്തി.

ഹെയ്തിയിൽ ആയിരത്തിലേറെ പേർക്ക് വീടുകൾ നഷ്ടമായി. മിക്കവരും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇരുപത് ലക്ഷത്തോളം പേരെയാണ് ഫ്‌ളോറിഡയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും മാറ്റി പാർപ്പിച്ചത്.

കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. നാല ്‌സംസ്ഥാനങ്ങളിൽ കാറ്റ് നാശം വിതച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

Hurricane Matthew: Death toll soars in Haiti.

Comments

comments

youtube subcribe