പുലിമുരുകന്‍ ഹിറ്റാകും- കളക്ടര്‍ ബ്രോ

collector-prasanth

ഒരു മാസ്സ്‌ കമേഷ്യൽ പടം എന്നതിനെക്കാൾ നിലവാരമുള്ള സി.ജി. വർക്ക്‌ പടത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ നല്ല ഉദാഹരണമാണ് പുലിമുരുകന്‍ എന്ന് കളക്ടര്‍ ബ്രോ. പുലിമുരുകന്റെ മേക്കിംഗ് ഒന്നൊന്നര മേക്കിംഗ് ആണെന്ന് പറഞ്ഞപ്പോള്‍ കൊഞ്ചം ഓവറല്ലേ എന്ന് തോന്നിയിരുന്നും. എന്നാല്‍ ചിത്രം കണ്ടതോടെ ലാലേട്ടന്‍ നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു.
പടം ബ്രഹ്മാണ്ഡമാവാൻ ഫാന്റസി തന്നെ വേണമെന്നില്ല എന്നും ഈ ചിത്രം തെളിയിക്കുന്നു. വൈശാഖ്‌ എന്ന സംവിധായകനും ഷാജി കുമാറെന്ന ഛായാഗ്രാഹകനും ഭീകരന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണ്‌ സൂർത്തുക്കളേ എന്നാണ് കോഴിക്കോട് കളക്ടര്‍ ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

പുലി ഇറങ്ങി! 🐅
… ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം യദൃശ്ചയാ കണ്ടപ്പോൾ ലാലേട്ടൻ തന്നെയാണ്‌ ഈ ചിത്രത്തിന്റെ മേക്കിംഗ്‌ ഒരൊന്നൊന്നര മേക്കിങ്ങാണെന്ന് പറഞ്ഞത്‌. സ്റ്റണ്ട്‌ സീനുകളെ പറ്റി അദ്ദേഹം പറഞ്ഞതൊക്കെ കൊഞ്ചം ഓവറല്ലെ എന്ന് പോലും തോന്നി.
ഹിന്ദിയിലും തെലുങ്കിലും ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളിൽ കാണാത്ത എന്ത്‌ സ്റ്റണ്ട്‌? മഗധീരയും ബാഹുബലിയും കണ്ട മലയാളിയെ അതുക്കും മേലെ എന്ത്‌ ബ്രഹ്മാണ്ഡ ചിത്രം കാണിക്കാൻ? മനസ്സിൽ ഇതൊക്കെ ആയിരുന്നു.

ഇന്നിപ്പൊ ചിത്രം കണ്ടു. ലാലേട്ടൻ നൂറുശതമാനം ശരിയായിരുന്നു. ഒരു മാസ്സ്‌ കമേഷ്യൽ പടം എന്നതിനെക്കാൾ നിലവാരമുള്ള സി.ജി. വർക്ക്‌ പടത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ നല്ല ഉദാഹരണമാണീ ചിത്രം. പടം ബ്രഹ്മാണ്ഡമാവാൻ ഫാന്റസി തന്നെ വേണമെന്നില്ല എന്നും ഈ ചിത്രം തെളിയിക്കുന്നു. വൈശാഖ്‌ എന്ന സംവിധായകനും ഷാജി കുമാറെന്ന ഛായാഗ്രാഹകനും ഭീകരന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണ്‌ സൂർത്തുക്കളേ!

മോഹൻലാൽ എന്ന ആക്ഷൻ ഹീറോയെ മൂന്നാം മുറയിലും അധിപനിലും കണ്ടപ്പൊ കുട്ടിക്കാലത്ത്‌ തോന്നിയ ആ ത്രിൽ ഇന്ന് പുലിമുരുകൻ കണ്ടപ്പൊ തോന്നി. അല്ല, അതുക്കും മേലെ തോന്നി. ‘കുട്ടി’ മോഹൻലാലും കിഡു. 👏🏻👏🏻👏🏻
ഇത്‌ സൂപ്പർ ഡൂപ്പർ ഹിറ്റായില്ലെങ്കിൽ പിന്നെ…

pulimurukan, kozhikode collector

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews