കൊല്ലപ്പെട്ട മോണിക്ക; മുല്ലപ്പൂ മണത്തെ സ്‌നേഹിച്ച പെർഫ്യൂമർ

0

മോണിക്ക ഗുർഥേ, 39 കാരിയായ ഇന്ത്യയിലെ ഏറ്റവും മികച്ച പെർഫ്യൂമർ വ്യാഴാഴ്ച്ചയാണ്  ഗോവയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘ഫസ്റ്റ് ലേഡി ഓഫ് സ്‌മെൽ’ എന്ന് അറിയപ്പെട്ടിരുന്ന ഇവർക്ക് മുല്ലപ്പൂവിന്റെ മണത്തോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു.

യു.കെ ആസ്ഥാനമാക്കി പ്രവർത്തിച്ചു പോരുന്ന പികോട്ട് ലബോററ്ററീസിൽ നിന്നാണ് മോണിക്ക പെർഫ്യൂമറിയിൽ ട്രെയിനിങ്ങ് നേടിയത്.

ആരാണ് പെർഫ്യൂമർ

പെർഫ്യൂം കോമ്പിനേഷനുകളും മറ്റും ഉണ്ടാക്കാൻ നിരവധി സുഗന്ധ ദൃവ്യങ്ങൾ മണത്ത് നോക്കി, കോമ്പിനേഷനുകൾ സൃഷ്ടിച്ച് പുതിയ പെർഫ്യൂമുകൾ ഉണ്ടാക്കുന്ന ആളാണ് പെർഫ്യൂമർ.

ഒരു സ്വതന്ത്ര പെർഫ്യൂമറും റിസേർച്ചറുമായി ജോലി ചെയ്ത മോണിക്ക സ്വന്തമായി കമ്പനി കെട്ടിപ്പടുക്കാൻ 2009 ൽ മുംബൈയിൽ നിന്നും ചൈനയിലേക്കും അവിടെ നിന്ന് വടക്കൻ ഗോവയിലെ സംഗോൾഡയിലേക്കും ചേക്കേറി.

monica-gurde-2

ചെന്നൈയിൽ വെച്ചായിരുന്നു മോണിക്ക എന്ന പെർഫ്യൂമറിന്റെ കരിയർ തുടങ്ങുന്നത്. ഇവിടെ എം.ഒ ലാബ്‌സ് എന്ന കമ്പനി തുടങ്ങിയ ഇവർ കുട്ടികൾക്കും, മുതിർന്നവർക്കുമായി നിരവധി ‘സ്‌മെൽ’ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ജനങ്ങളെ പലതരം മണങ്ങളെ കുറിച്ച് പഠിപ്പിക്കാനും, അവയെ കുറിച്ച് റിസേർച്ച് നടത്താനും ആയിരുന്നു മോണിക്കയുടെ വർക്കഷോപ്പുകൾ ലക്ഷ്യമിട്ടത്. മനുഷ്യന്റെ ബോധാവസ്ഥയെ വിവിധ തരം പെർഫ്യൂമുകൾ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും മോണിക്ക പഠനങ്ങൾ നടത്തിയിട്ടുണ്ട്.

monica-gurde-1

നിരവധി പെർഫ്യൂമർ കോൺഫറൻസുകളിലും, ഓൾഫാക്ടറി വർക്ക്‌ഷോപ്പുകളിലും പങ്കെടുത്തിട്ടുള്ള ഇവർ സോഷ്യൽ സർക്കിളുകളിലെ നിറസാനിധ്യമായിരുന്നു.

 

 

monika, perfumer

Comments

comments

youtube subcribe