പാക് താരങ്ങൾക്കൊപ്പം അഭിനയിക്കില്ലെന്ന് അജയ് ദേവ്ഗൺ

ajay-devgan

പാക്കിസ്ഥാൻ സിനിമാ താരങ്ങൾക്കൊപ്പം അഭിനയിക്കാനില്ലെന്ന് ബോളിവുഡ് നടനും സംവിധായകനുമായ അജയ്‌ദേവ്ഗൺ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് തന്റെ അഭിപ്രായവുമായി അജയ് എത്തിയിരിക്കുന്നത്.

സിനിമാ തരാങ്ങളെ തീവ്രവാദികളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. എന്നാൽ ഇന്ത്യ പാക് ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ഒരുമിച്ച് അഭിനയിക്കില്ലെന്ന് അജയ് പറഞ്ഞു. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ശിവായ് റിലീസ് ചെയ്യാനിരിക്കുകയാണ് നിലപാടുമായി താരം എത്തിയിരിക്കുന്നത്.

ഇപ്പോൾ രാജ്യത്തിന്റെ പൊതു വികാരത്തോടൊപ്പം നിൽക്കേണ്ട സമയമാണെന്നും തന്റെ സിനിമ പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും അജയ് വ്യക്തമാക്കി. അതേ സമയം ഏ ദിൽ ഹേ മുഷ്‌കിൽ ചിത്രത്തോട് വിരുദ്ധ വികാര മുള്ളവരെക്കൂടി കണ്ടുകൊണ്ടുള്ളതാണ് അഭിപ്രായ പ്രകടനമെന്നും ബി ടൗണിൽ സംസാരമുണ്ട്.

പാക് താരം ഫവദ് ഖാൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏ ദിൽ ഹെ മുഷ്‌കിലിനെതിരെ മഹാരാഷ്ട്ര നവനിർമ്മാൺ സേന രംഗത്തെത്തിയിരുന്നു.
ഇതേ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം മഹാരാഷ്ട്രയിൽ വിലക്കിയിരുന്നു.

ajay-devgn-will-not-share-screen-with-pakistan-film-artists

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE