പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിയ്ക്ക് ഒന്നാം റാങ്ക്

bihar intermediate exam

ബിഹാറില്‍ ഇന്റര്‍ മീഡിയേറ്റ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയ റൂബി റായി പരീക്ഷ എഴുതിയിട്ടില്ലെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. വേറെ ആളെ വച്ച് പരീക്ഷ എഴുതിക്കുകയായിരുന്നു.
റൂബിയുടെ കയ്യക്ഷരവുമായി ഈ ഉത്തരകടലാസിന് സാമ്യം ഇല്ല. പരീക്ഷാ ഹാളില്‍ വിതരണം ചെയ്ത ഉത്തരകടലാസിലല്ല പരീക്ഷയെഴുതിയതെന്നും വ്യക്തമായിട്ടുണ്ട്. ബീഹാറിലെ വിവാദമായ പരീക്ഷയായിരുന്നു ഇന്റര്‍ മീഡിയേറ്റ് പരീക്ഷ. പട്ന സീനിയര്‍ പോലീസ് സൂപ്രണ്ട് മനു മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

NO COMMENTS

LEAVE A REPLY