Advertisement

ബ്രഹ്മപുത്ര നദിയിൽ നിർമ്മിക്കുന്ന അണക്കെട്ട് ഇന്ത്യയെ ബാധിക്കില്ലെന്ന് ചൈന

October 9, 2016
Google News 1 minute Read
dam-in-brahmaputhra

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന അണക്കെട്ട് ഇന്ത്യയെ ബാധിക്കില്ലെന്ന് ചൈന. അണക്കെട്ട് നിർമ്മിക്കാൻ പോഷക നദി പൂർണ്ണമായും ചൈനയിലാണ്. അതിനാൽ അത് ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നത്.

സിക്കിമിന് സമീപത്തെ ടിബറ്റൻ പ്രദേശമായ സിഗാസെയിലാണ് ചൈനയുടെ ജലവൈദ്യുത പ്രൊജക്ട് നടപ്പിലാക്കുന്നത്. ബ്രഹ്മപുത്രയുടെ പോഷകനദിയായ സിയാബുക്കിൽ ലാൽഹോ എന്ന പേരിലാണ് 740 മില്യൺ യു.എസ് ഡോളർ ചെലവിട്ട് ജലവൈദ്യുത പദ്ധതി പൂർത്തീകരിക്കാൻ ഉദ്ദശേിക്കുന്നതെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും ചെലവേറിയതെന്ന് പറയപ്പെടുന്ന 2014ൽ ആരംഭിച്ച പദ്ധതി 2019ൽ പൂർത്തീകരിക്കാനാണ് ഉദ്ദശേിക്കുന്നത്.

China Justifies Dam On Brahmaputra, Says It Won’t Affect India.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here