Advertisement

മുഖാകൃതി അനുസരിച്ച് തെരഞ്ഞെടുക്കാം സൺഗ്ലാസ്സുകൾ

October 9, 2016
Google News 1 minute Read
sunglass

സൺഗ്ലാസ്സുകൾ എന്നും ഫാഷന്റെ ഭാഗമാണ്. ഒരു ജീന്സും ടീഷർട്ടും ഒപ്പം ഒരു സ്റ്റൈലൻ സൺഗ്ലാസ്സും വെച്ച് വരുന്ന സുന്ദരിയെ ആരാണ് ഒന്നു ശ്രദ്ധിക്കാത്തത് ?? നിരവധി രൂപങ്ങളിലും ഷെയ്ഡുകളിലും വരുന്ന സൺഗ്ലാസ്സുകൾ ആരുടെയും മനം കവരും. എന്നാൽ സ്റ്റൈലിനും ഭംഗിക്കും വേണ്ടി മാത്രമല്ല സൺഗ്ലാസ്സുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. സൂര്യന്റെ കത്തുന്ന ചൂടിൽ നിന്നും അൾട്ര വയലറ്റ് പോലുള്ള മാരക രേശ്മികൾ നിന്നും കണ്ണുകളെ സംരക്ഷിക്കുക എന്നതാണ് സൺഗ്ലാസ്സുകളുടെ ലക്ഷ്യം.

എന്ത് കൊണ്ട് സൺഗ്ലാസ്സ് ??

1. അൾട്ര വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം – അൾട്രാ വയലറ്റ് രശ്മികൾ തിമിരം, സ്നോ ബ്ലൈൻഡ്നെസ്സ് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു. കണ്ണുകളെ ബാധിക്കുന്ന സൂര്യതാപമാണ്‌ സ്നോ ബ്ലൈൻഡ്നെസ്സ് എന്ന് അറിയപ്പെടുന്നത്.

2. ബ്ലൂ ലൈറ്റ് പ്രൊട്ടക്ഷൻ – സ്പെക്ട്രത്തിലെ നീല വയലറ്റ് എന്നീ നിറങ്ങൾ അതികനേരം കണ്ണിൽ പതിക്കുന്നത്, കണ്ണുകളുടെ കാഴ്ച്ച ശക്തിയെ ബാധിക്കുന്ന മക്കുലാർ ഡീജെനറേഷൻ എന്ന അവസ്ഥയ്ക്ക് കാരണമാകും.

3. സുഖപ്രദമായ കാഴ്ച- കോങ്കണ്ണ്‌ പോലുള്ള നേത്രരോഗങ്ങളും കണ്ണുകളെ ബാധിക്കാൻ ഉള്ള സാധ്യതയുണ്ട്.

4. സ്കിൻ കാൻസർ – ചർമ്മത്തിൽ അർബുദമുണ്ടാക്കുന്നതിന് അൾട്രാ വയലറ്റ് രശ്മികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

മുഖത്തിന്റെ ആകൃതി അനുസരിച്ച് സൺഗ്ലാസ്സുകൾ തിരഞ്ഞെടുക്കാം –

ഹൃദയ മുഖാകൃതിയുള്ളവർ ക്യാറ്റ് ഐ, സ്പോർട്ട് തുടങ്ങിയ മോഡൽ സൺഗ്ലാസ്സുകൾ തിരഞ്ഞെടുക്കുക.

heart shap 1 heart real

വട്ടമുഖം ഉള്ളവർ ക്യാറ്റ് ഐ, സ്ക്വയർ തുടങ്ങിയ സൺഗ്ലാസ്സുകൾ തിരഞ്ഞെടുക്കുക

round 1

round real

ഓവൽ മുഖമുള്ളവർ വേഫെയറർ സ്റ്റൈൽ, ഏവിയേറ്റർ, ഓവർ സൈസ്ഡ് സൺഗ്ലാസ്സുകൾ തിരഞ്ഞെടുക്കാം

oval 1

oval real

ചതുര മുഖം ഉള്ളവർ റൗണ്ട്, ഏവിയേറ്റർ, ഷീൽഡ് തുടങ്ങിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക

square (1)

square face real

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here