Advertisement

മകന്റെ ഭാര്യയെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് പാർട്ടി അറിവോടെ; പി കെ ശ്രീമതി

October 9, 2016
Google News 0 minutes Read
pksreemathi

2006 ൽ പേഴ്‌സണൽ സ്റ്റാഫിൽ തന്റെ മകന്റെ ഭാര്യയെ നിയമിച്ചത് പാർട്ടിയുടെ അറിവോടെയെന്ന് പി കെ ശ്രീമതി. ഫേസ്ബുക്കിലൂടെയാണ് എം പി ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയ്ക്ക് പോറലേൽക്കാതിരിക്കാൻ 10 വർഷം മുമ്പ് ഞാൻ മൗനം പാലിച്ചുവെന്നും പോസ്റ്റിൽ സ്രീമതി പറയുന്നു.

മന്ത്രിഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാർക്കു നിശ്ചയിക്കാം എന്നു പാർട്ടി തീരുമാനം സെക്രട്ടറി അറിയിച്ചിരുന്നു. തുടർന്നാണ് മരുമകളെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

വിമർശനം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത്‌. എങ്കിലും 10കൊല്ലം മുൻപ്‌ നടന്നതു എന്താണെന്നത് വ്യ്ക്തമാക്കണം എന്നു എന്റെ മനസ്‌ പറയുന്നു. പാർടിക്കു പോറലേൽകാതിരിക്കാൻ അന്നു ഞാൻ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത്‌ മന്ത്രിമാർക്കു നിശ്ചയിക്കാം എന്നു പാർട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാൻ എന്റെ മകളെ. (മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തിൽ നിശ്ചയിക്കുന്നത്‌ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല . ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ്‌ ചെയാൻ തീരുമാനിച്ചപ്പോൾ എന്റെ.സ്റ്റാഫിലുളളവരേയും അപ്ഗ്രേഡു ചെയ്തു. അതിൽ എന്റെ മകന്റെ ഭാര്യയെ ചേർത്തത്‌ ശരിയായ നടപടിയായിരുന്നില്ല. എന്നാൽ മീഡിയാ ശക്തമായ വിമർശനം എനിക്കു നേരേ മാത്രംഉയർത്തി .പാർട്ടിയുടെ നിർദ്ദേശമനുസരിച്ച്‌. രാജി വെച്ചു. ഇപോൾ മീഡിയയും ബി. ജെ.പി. കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല. പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here