ബന്ധുനിയമനങ്ങളിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

note ban

ബന്ധുനിയമനങ്ങൾ നടത്തുന്നതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. മന്ത്രി ഇ പി ജയരാജനടക്കമുള്ള നേതാക്കൾ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിച്ചതിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.

പാർട്ടിക്കുളളിലും പുറത്തും പ്രതിഷേധം നടക്കുന്നതിനിടയിലാണ് സംഭവം. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യയെയും ഭാര്യാ സഹോദരി പി കെ ശ്രീമതിയുടെ മകനെയും വ്യവസായവകുപ്പിന്റെ തലപ്പത്ത് നിയമിച്ചത്.

എന്നാൽ ഇരുനിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്‌നാണ് സൂചന. വിവാദങ്ങളെ തുടർന്ന് പി കെ ശ്രീമതി, ഇ പി ജയരാജൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജില്ലാ സെക്രട്ടറി പി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.

Pinarayi vijayan, Kerala

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE