ശ്രീമതിയുടെ നിലപാട് തള്ളി പിണറായി

0
press meet

പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ മകന്റെ ഭാര്യയെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് പാർട്ടി അറിഞ്ഞുകൊണ്ടാണെന്ന ശ്രീമതിയുടെ നിലപാടിനെ തള്ളിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കകുന്നത്. പാർട്ടി അറിഞ്ഞുകൊണ്ടല്ല 10 വർഷം മുമ്പ് ശ്രീമതിയുടെ മരുമകളെ നിയമിച്ചതെന്നും പിണറായി പറഞ്ഞു.

എന്നാൽ നിയമനം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത് മകന്റെ ഭാര്യയ്ക്ക് സ്ഥാനക്കയറ്റം നൽകിയപ്പോഴെന്നും അത് പാർട്ടി തടഞ്ഞുവെന്നും പിണറായി വ്യക്തമാക്കി. ബന്ധു നിയമനം ഗൗരവകരം. പാർട്ടിയുമായി ആലോചിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Pinarayi Vijayan, P K Sreemathi

Comments

comments

youtube subcribe