വിരാട് കോഹ്ലിയ്ക്ക് ഇരട്ട സെഞ്ച്വറി, ഇന്ത്യ കുതിയ്ക്കുന്നു

0
kohli

ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കൊഹ്ലിക്ക് ഇരട്ട സെഞ്ച്വറി. ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറി എന്ന നേട്ടത്തിനൊപ്പം ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന റെക്കോർഡും കോഹ്ലി സ്വന്തം പേരിലാക്കി.

347 പന്തിൽ നിന്ന് 19 ബൌണ്ടറികളാണ് കോഹ്ലി അടിച്ചത്. അജിങ്ക്യ രഹാനെയുടെ കൂട്ടുകൂടി ആയതോടെ ആവേശം ഇരട്ടിയായി.

ഇന്നലെ തന്നെ കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. രണ്ടാം ദിനമായ ഇന്ന് രഹാനെയും സെഞ്ച്വറി തികച്ചു. രഹാനെയുടെ ടെസ്റ്റിലെ എട്ടാം സെഞ്ച്വറിയാണിത്. 2013 മാർച്ചിൽ ഓസീസിനെതിരെയായിരുന്നു ഇന്ത്യൻ മണ്ണിൽ കൊഹ്ലിയുടെ ആദ്യ സെഞ്ച്വറി.

ഏറെക്കുറേ തകർന്നിരുന്ന ടീമിന് ഇരുവരുടേയും കൂട്ടുകെട്ടും കോഹ്ലിയുടെ റെക്കോർഡും പുതുജീവനേകുന്നു. ഇതോടെ കൂറ്റൻ സ്‌കോറിലേക്ക് ഉയർന്നിരിക്കുകയാണ് ഇന്ത്യ. 147 ഓവറിൽ 456 റൺസെന്ന നിലയിലാണ് ഇന്ത്യയിപ്പോൾ.

Virat Kohli surpasses Sourav Ganguly, MS Dhoni.

Comments

comments