യെമനിൽ ഭീകരാക്രമണം; മരണം 140 ആയി

0

യെമനിൽ സൗദി അറേബ്യൻ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 140 പേർ കൊല്ലപ്പെട്ടു. 500 ലേറെ പേർക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. അടുത്തകാലത്തായി യെമനിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ചത്തേത്.

യെമന്റെ തലസ്ഥാനമായ സനയിൽ നടന്ന ശവസംസ്‌കാര ചടങ്ങിലേക്കാണ് വ്യോമാക്രമണം നടത്തിയത്. സനയിലെ ഹൂതി വിമതർക്കെതിരെ യെമൻ സർക്കാരിനൊപ്പം ചേർന്ന് സൗദി ആക്രമണം നടത്തുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2015 മുതൽ നടന്നുവരുന്ന സൗദി-യെമൻ സഖ്യത്തിന്റെ ആക്രമണത്തിൽ യെമനിലെ ആറായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി സൈനിക അധികൃതർ സംഭവത്തോട് പ്രതികരിച്ചു.

Comments

comments