വാഹനാപകടം; ദമ്പതികൾ വെന്തുമരിച്ചു

accident-bike

കോഴിക്കോട് ദേശീയപാതാ ബൈപ്പാസിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാർ വെന്തുമരിച്ചു. അപകടത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ് മരണം. ബൈക്ക് യാത്രികരായ കണ്ണൂർ ചിറ്റാരിപ്പറമ്പ് വട്ടോളി മനീഷ നിവാസിൽ മജീഷ്, ഭാര്യ ജിജി എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. വടകരയിൽനിന്ന് മലപ്പുറം രാമപുരത്തേക്ക് പോവുകയായിരുന്നു ഇരുവരും. ബൈക്ക് തൊട്ടടുത്തുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ എതിരെ വന്ന നിറപറ കമ്പനിയുടെ വിതരണ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് അഗ്നിശമനസേന എത്താൻ വൈകിയെന്നാരോപിച്ച് ആളുകൾ ദേശീയപാത ഉപരോധിച്ചു.

NO COMMENTS

LEAVE A REPLY