ബന്ധു നിയമനത്തിനെതിരെ സിപിഐ; സ്വജ്ജനപക്ഷപാതം അഴിമതി തന്നെ

twentyfournews-cpi-editorial-1

സ്വജ്ജനപക്ഷപാതം അഴിമതിതന്നെയെന്ന് സിപിഐ. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ലെന്ന് മുഖപത്രമായ ജനയുഗത്തിലൂടെ സിപിഐ വ്യക്തമാക്കി.

തിങ്കളാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ എഡിറ്റോറിയലിലൂടെയാണ് ബന്ധുനിയമന ത്തിൽ നിശിത വിമർശനവുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നത്.

ഉന്നത യോഗ്യത നേടിയവരും തൊഴിൽരഹിതരുമായ വൻപടയുടെ മുന്നിൽ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണെന്ന മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

ആർക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സുക്ഷിച്ച് വെക്കാനാവാത്ത സുതാര്യമായ ലോകത്താണ് ജീവിക്കുന്നത്. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളിൽ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആർക്കാണ് അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച് തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു സിപിഐ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE