ജിതേഷിന്റെ ശസ്ത്രക്രിയ പൂർത്തിയായി; വിജയകരമെന്ന് ആശുപത്രി

0
jithesh-heart-srgry

ജിതേഷിന്റെ ഹൃദയംമാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ജിതേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

Read More : ജിതേഷിന് ഹൃദയം ലഭിച്ചു; ഇനി വേണ്ടത് പ്രാർത്ഥന

മസ്തിഷ്‌കമരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാൻജോസ് ജോസഫിന്റെ (20) ഹൃദയമാണ് ജിതേഷിന് വെച്ചുപിടിപ്പിച്ചത്. കൊച്ചി ലിസി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജിതേഷിന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമണ് ഡോക്ടേഴ്‌സ് നിർദ്ദേശിച്ചിരുന്നത്.

Read More : ആ ഹൃദയ താളം വീണ്ടെടുക്കാൻ നമുക്കും ചെയ്യാനില്ലേ ചിലത്

 

Jithesh, HelpJithesh, Heart Transplantaion

Comments

comments

youtube subcribe