ജയലളിതയെ പിണറായി വിജയൻ ഇന്ന് സന്ദർശിക്കും

0
jayalalithaa-7592

ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും. കേരളാ ഗവർണർ പി സദാശിവത്തിനൊപ്പമായിരിക്കും അദ്ദേഹം ജയലളിതയെ സന്ദർശിക്കുക.

പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ഇന്നലെ ജയലളിതയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

അതേസമയം ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ഭരണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന കാര്യത്തിൽ ഇപ്പോഴും പാർട്ടിയിൽ സമവായമായിട്ടില്ല.

താൽക്കാലിക മുഖ്യമന്ത്രി വേണമെന്നതാണ് പ്രതിപക്ഷത്തിന്റ ആവശ്യം. അതിന്റെ ആവശ്യമില്ലെന്ന് ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസും പറയുന്നു.

ജയലളിത തിരിച്ചുവരാൻ പ്രാർത്ഥനയും വഴിമപാടുമായി കഴിയുകയാണ് തമിഴ്‌നാട് ഒന്നടങ്കം. ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്നചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ ആളുകളുടെ തിരക്കാണ് സദാസമയവും.

Comments

comments